കൊച്ചി/കവരത്തി: ബോബി ആൻഡ് മാറഡോണ കവരത്തി ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഒന്‍പതാമത് സീസണിന്റെ ഫൈനലിൽ യുഎഫ്സി ജേതാക്കളായി. ഫൈനലിൽ പുഷ്പ ഫുട്ബോൾ ക്ലബ്ബിനെയാണ് യുഎഫ്സി പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് 4-2 എന്ന നിലയിൽ യുഎഫ്സി കപ്പ് സ്വന്തമാക്കിയത്.