ഡോങ്ഹായ് സിറ്റി (ദക്ഷിണകൊറിയ): ഏഷ്യൻ ചാന്പ്യൻസ് ട്രോഫി വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ നവ്നീത് കൗറിന്റെ ഹാട്രിക്കിൽ ജപ്പാനെ 4-1നു കീഴടക്കിയ ഇന്ത്യ ഇന്നലെ ചൈനയെ 3-1നു പരാജയപ്പെടുത്തി.
വന്ദന കതറിയയുടെ ഇരട്ടഗോളാണ് ചൈനയ്ക്കെതിരേ ഇന്ത്യക്കു ജയം സമ്മാനിച്ചത്. നാല്, 11 മിനിറ്റുകളിലായിരുന്നു വന്ദനയുടെ ഗോളുകൾ. ഗുർജിത് കൗറിന്റെ (51-ാം മിനിറ്റ്) വകയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോൾ. വെൻ ഡാൻ (15-ാം മിനിറ്റ്) ആണ് ചൈനയുടെ ഗോൾ നേടിയത്.