ന്യൂഡൽഹി: ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ) തലപ്പത്ത് ശശാങ്ക് മനോഹർ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ചെയർമാനായി ഇതോടെ രണ്ടു വർഷത്തേക്കുകൂടി ശശാങ്ക് നിയമിതനായി. ഐസിസിയുടെ പ്രഥമ സ്വതന്ത്ര ചെയർമാനായി 2016ലാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തുഷ്ടനാണെന്നും തനിക്കുള്ള അംഗീകാരമാണിതെന്നും ശശാങ്ക് മനോഹർ പ്രതികരിച്ചു.