തിരുവനന്തപുരം: കേരള പോലീസിൽ വനിതാ വോളിബോൾ ടീമിൽ നിലവിലുള്ള മൂന്ന് ഒഴിവുകൾ നികത്തുന്നതിന് റിക്രൂട്ട്മെന്റിനായുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.keralapolice.gov.in. യോഗ്യരായ അപേക്ഷകരുടെ അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന, ശാരീരിക യോഗ്യത, സെലക്ഷൻ ട്രയൽസ് എന്നിവ 18, 19 തീയതികളിൽ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാന്പിൽ നടത്തും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് കോൾ ലെറ്റർ രജിസ്റ്റേഡ് തപാൽ മുഖേനയും എസ്എംഎസ് മുഖേന വ്യക്തിഗത അറിയിപ്പുകളും നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോലീസ് ആസ്ഥാനത്തെ എൽ. സെക്ഷനുമായി ബന്ധപ്പെടണം (ഫോണ് 0471 2721547)