ഇൻഡോർ: പഞ്ചാബ് കിംഗ്സ് ഇലവന് തുടർച്ചയായ മൂന്നാം തോൽവി. കിംഗ്സ് ഇലവനെ പത്തു വിക്കറ്റിനു തകർത്ത് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. പഞ്ചാബിനെ 15.1 ഓവറിൽ 88 റണ്‍സിന് എറിഞ്ഞിട്ട റോയൽ ചലഞ്ചേഴ്സ് 8.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ജയത്തിലെത്തി. നാല് ഓവറിൽ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ആണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 36 റണ്‍സ് വരെയേ നീണ്ടുള്ളൂ. ലോകേഷ് രാഹുൽ (15 പന്തിൽ 21 റണ്‍സ്), ക്രിസ് ഗെയ്ൽ (14 പന്തിൽ 18 റണ്‍സ്), ആരോണ്‍ ഫിഞ്ച് (23 പന്തിൽ 26 റണ്‍സ്) എന്നിവർ മാത്രമാണ് പഞ്ചാബ് ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (28 പന്തിൽ 48 നോട്ടൗട്ട്), പാർഥിവ് പട്ടേലും (22 പന്തിൽ 40 നോട്ടൗട്ട്) റോയൽ ചലഞ്ചേഴ്സിനെ ജയത്തിലെത്തിച്ചു.