ഹാണോവർ: ഇന്റർനാഷണൽ ഷൂട്ടിംഗ് കോംപറ്റീഷനിൽ ഇന്ത്യയുടെ ഹീന സിന്ധു വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി. 239.8 പോയിന്റ് വീതം നേടിയ ഹീനയും ഫ്രാൻസിന്റെ മതിൽഡെ ലമോളെയും സ്വർണത്തിനായി ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറിൽ ഇന്ത്യൻ താരം സ്വർണം ഉറപ്പിച്ചു.
219.2 പോയിന്റുമായി ഇന്ത്യയുടെ ശ്രീ നിവേത വെങ്കലം കരസ്ഥമാക്കി.
219.2 പോയിന്റുമായി ഇന്ത്യയുടെ ശ്രീ നിവേത വെങ്കലം കരസ്ഥമാക്കി.