തൃശൂർ: അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടറായിരുന്ന ഫാ. ജോസ് സെയിൽസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഇന്റർ മെഡിക്കോസ് പുരുഷ, വനിത ബാസ്കറ്റ്ബോൾ ട്രോഫികൾ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് നേടി. പുരുഷ വിഭാഗത്തിൽ കോട്ടയവും വനിതാവിഭാഗത്തിൽ കാലിക്കട്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി.