ദുബായ്: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പ്രശ്നങ്ങൾ സങ്കീർണമായതാണെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സണ്. രണ്ടു രാഷ്ട്രങ്ങളുമായുള്ള ക്രിക്കറ്റ് പരന്പരയുമായി ബന്ധപ്പെട്ട് ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും തർക്കത്തിലാണ്. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, പ്രത്യേകിച്ച് ദ്വിരാഷ്ട്ര പരന്പരയിൽ. രണ്ടു ബോർഡുകൾക്ക് തീരുമാനിക്കാനാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ- അദ്ദേഹം പറഞ്ഞു.