കോട്ടയം: റിലൈൻസ് ഫൗണ്ടേഷൻ ജൂണിയർ എൻബിഎ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് 29 മുതൽ മേയ് രണ്ടു വരെ ഡൽഹിയിൽ നടക്കും. 29നു രാവിലെ കേരള ആണ്-പെണ് ടീമുകൾ വിമാനമാർഗം ഡൽഹിക്കു തിരിക്കും. ആദ്യമായാണ് കേരള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാനായി വിമാനമാർഗം സഞ്ചരിക്കുന്നത്. ചാന്പ്യൻഷിപ്പിൽ വിജയിക്കുന്ന ടീം ലോക ജൂണിയർ എൻബിഎ പോരാട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. അമേരിക്കയിൽ ഓഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ് ലോക ജൂണിയർ എൻബിഎ ചാന്പ്യൻഷിപ്പ്.