ചാംഗ്വോണ്‍ (ദക്ഷിണ കൊറിയ): ചാംഗ്വോണില് നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് (ഐഎസ്എസ്എഫ്) ഷൂട്ടിംഗ് ലോകകപ്പില്‍ ഷഹ്സാര്‍ റിസ്വിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ റിസ്വി വെള്ളി മെഡല്‍ സ്വന്തമാക്കി.
മെക്സിക്കോയില്നടന്ന ഐഎസ്എസ് ലോകകപ്പില്‍ റിക്കാര്‍ഡോടെ റിസ്വി സ്വര്‍ണം നേടിയിരുന്നു. കൊറിയയില്‍ 582 പോയിന്റുമായി എട്ടു പേരുടെ ഫൈനലില്‍ ആറാം സ്ഥാനത്തായാണെത്തിയത്. ഫൈനലില്‍ 239.8 നേടിയ റിസ് വിക്ക് 0.2 പോയിന്റ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. റഷ്യയുടെ ആര്‍ടം ചെര്ണോസോവ് 240 പോയിന്റുമായി സ്വര്‍ണം നേടിയപ്പോല്‍ വെങ്കലം ബള്‍ഗേറിയയുടെ സാമുല്‍ ഡോങ്കോവ് (217.1 പോയിന്റ്) നേടി.
ഫൈനലിലെ അവസാന ഷോട്ടുകളില്‍ 10ന് മുകളില്‍ നേടാനാവാതെ പോയതാണ് റിസ്വിക്കു നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമാക്കിയത്. മെഡല്‍ പ്രതീക്ഷകളായിരുന്ന ഓം പ്രകാശ് മിത്രാവല്, ജിത്തു റായ് എന്നിവര്‍ക്ക് ഫൈനലില്‍ കടക്കാനായില്ല.