ബാങ്കോക്ക്: ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നു ബോക്സര്‍മാര്‍ മെഡലുറപ്പിക്കുകയും യൂത്ത് ഒളിമ്പിക്സിനു യോഗ്യത നേടുകയും ചെയ്തു. എന്നാല്‍ ആറ് പേര് ക്വാര്‍ട്ടറില്‍ പുറത്തായത് ഇന്ത്യയെ നിരാശപ്പെടുത്തി. അങ്കിത് ഖതാന (60 കിലോഗ്രാം), ഭാവേഷ് കട്ടിമണി കുമാര്‍ (52 കിലോഗ്രാം), അമന് (+91 കിലോഗ്രാം) എന്നിവരാണ് സെമിയിലെത്തി മെഡലുറപ്പിച്ചത്. ഇതോടെ യൂത്ത് ഒളിമ്പിക്സിനു യോഗ്യതയും നേടി.
അങ്കിത് കൊറിയയുടെ സീമോ ഷിനെ ഏകണ്ഠമായ തീരുമാനത്തില്‍ തോല്‍പ്പിച്ചു. ഭവേഷ് 5-0ന് മലേഷ്യയുടെ റസ്ഡെനല് ഹെയ്കല്‍ മുഹമ്മദിനെ തകര്‍ത്തു. അമന് ശക്തമായ പോരാട്ടത്തില്‍ ചൈനയുടെ മാ ജിയാംഗിനെ 3-2ന് പരാജയപ്പെടുത്തി.
അങ്കിത് കൊറിയയുടെ സീമോ ഷിനെ ഏകണ്ഠമായ തീരുമാനത്തില്‍ തോല്‍പ്പിച്ചു. ഭവേഷ് 5-0ന് മലേഷ്യയുടെ റസ്ഡെനല് ഹെയ്കല്‍ മുഹമ്മദിനെ തകര്‍ത്തു. അമന് ശക്തമായ പോരാട്ടത്തില്‍ ചൈനയുടെ മാ ജിയാംഗിനെ 3-2ന് പരാജയപ്പെടുത്തി.