+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെയ്മറോട് പിഎസ്ജി വിടാൻ റിവാൾഡോയുടെ ഉപദേശം

റ​യോ​ ഡി​ ഷാ​നെ​റോ: ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ ഫു​ട്ബോ​ള​ർ നെ​യ്മ​റോ​ട് ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി വി​ട്ട് റ​യ​ലി​ൽ ചേ​രാ​ൻ റി​വാ​ൾ​ഡോ. നി​ല​വി​ൽ പ​രി​ക്കു​പ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ
നെയ്മറോട് പിഎസ്ജി വിടാൻ റിവാൾഡോയുടെ ഉപദേശം
റ​യോ​ ഡി​ ഷാ​നെ​റോ: ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ ഫു​ട്ബോ​ള​ർ നെ​യ്മ​റോ​ട് ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി വി​ട്ട് റ​യ​ലി​ൽ ചേ​രാ​ൻ റി​വാ​ൾ​ഡോ. നി​ല​വി​ൽ പ​രി​ക്കു​പ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ് ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ​താ​രം.

നി​ല​വി​ൽ ലോ​ക​ത്തെ മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് നെ​യ്മ​ർ‌. പ​ക്ഷേ, ഫ്ര​ഞ്ച് ഫു​ട്ബോ​ളി​ൽ നി​ന്നിട്ടു കാ​ര്യ​മി​ല്ല. പി​എ​സ്ജി എ​ന്നും ചാ​ന്പ്യ​ൻ​മാ​രാ​യി​രി​ക്കും‌. പ​ക്ഷേ, പ്ര​തി​ഭ​യു​ടെ മാ​റ്റു​ര​യ്ക്ക​ൽ അ​വി​ടെ നി​ന്നാ​ൽ സാ​ധി​ക്കി​ല്ല. അ​തി​ന് റ​യ​ലി​ലോ ബാ​ഴ്സ​യി​ലോ ക​ളി​ക്ക​ണം. ബാ​ഴ്സ​യി​ലേ​ക്കു​ള്ള മ​ട​ക്കം സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​മെ​ന്ന​റി​യാം. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് റ​യ​ലി​നെ തെ​ര​ഞ്ഞെ​ടു​ക്കാം. റി​വാ​ൾ​ഡോ പ​റ​ഞ്ഞു.

സ്പാ​നി​ഷ് ക്ല​ബു​ക​ളി​ൽ ക​ളി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ക​രി​യ​ർ വ​ള​ർ​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഫ്ര​ഞ്ച് ക്ല​ബി​ൽ നി​ന്നു ല​ഭി​ക്കി​ല്ലെ​ന്നും റി​വാ​ൾ​ഡോ കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ഴ്സ​ലോ​ണ​യി​ൽ നി​ന്ന് റി​ക്കാ​ർ​ഡ് തു​ക​യ്ക്കാ​ണ് നെ​യ്മ​റെ പി​എ​സ്ജി റാ​ഞ്ചി​യ​ത്. പാ​ദ​ത്തി​ലെ എ​ല്ലി​നു​ണ്ടാ​യ പൊ​ട്ട​ലി​ന് ബ്ര​സീ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ് താ​ര​മി​പ്പോ​ൾ. ലോ​ക​ക​പ്പ് തു​ട​ങ്ങാ​ൻ ഒ​രു മാ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ബ്ര​സീ​ലി​യ​ൻ ആ​രാ​ധ​ക​രം ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.