പാരീസ്/ സ്റ്റുട്ഗാര്‍ട്ട്: ഫെഡ് കപ്പ് ടെന്നീസ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസ്എ മുന്‍ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലിക്കിനെ നേരിടും. സെമി ഫൈനല്‍ മത്സരങ്ങളില്‍ ചെക് 4-1നു ജര്‍മനിയെ പരാജയപ്പെടുത്തി. ലോക 13-ാം നമ്പര്‍ മാഡിസണ്‍ കീസിന്റെ പ്രകടനമാണ് അമേരിക്കയ്ക്ക് ഫ്രാന്‍സിനെതിരേ 3-2ന്റെ ജയമൊരുക്കിയത്.
അമേരിക്ക-ഫ്രാന്‍സ് സെമിയില്‍ നിര്‍ണായകമായ നാലാം സിംഗിള്‍സില്‍ കീസ് 122-ാം റാങ്കിലുള്ള പൗളിന് പാര്മെന്റീറിനെ 7-6(7-4), 6-4ന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ സൊളാന് സ്റ്റീഫന്‍സ് 6-2, 6-0ന് ക്രിസ്റ്റീന മ്ലാഡെനോവിച്ചിനെ തോല്‍പ്പിച്ച് അമേരിക്കയെ മുന്നിലെത്തിച്ചു. എന്നാല്‍, രണ്ടാം സിംഗിള്‍സില്‍ ലോക 20-ാം റാങ്ക് മ്ലാഡെനോവിച്ച് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ഫെഡ് കപ്പില്‍ 13 മത്സരങ്ങളില്‍ തോല്‍വി അറിയാതെ നീങ്ങിയ കോകോ വാന്ഡെവെഗയെ 1-6, 6-3, 6-2ന് കീഴടക്കി. മൂന്നും നാലാം സിംഗിള്‍സും ജയിച്ച് അമേരിക്ക ഫൈനലിലെത്തി. ഡബിള്‍സില്‍ അമേരിക്കന്‍ സഖ്യം ബെഥിനി മാറ്റെക് സാന്‍ഡ്സ്-കോകോ വാന്ഡെവെഗ കൂട്ടുകെട്ടിനെ അമാന്ഡിന് ഹെസെ-മ്ലാഡെനോവിച്ച് സഖ്യം 6-4, 3-6, 10-6ന് പരാജയപ്പെടുത്തി.
പെട്ര ക്വിറ്റോവയുടെ മികവിലാണ് ചെക് റിപ്പബ്ലിക് ഫെഡ് കപ്പ് ടെന്നീസ് ഫൈനലിലെത്തിയത്. എട്ട് വര്‍ഷത്തിനിടെ ചെക് റിപ്പബ്ലിക്കിന്റെ ആറാം ഫെഡ് കപ്പ് ഫൈനലാണ്. ജര്‍മനിയെ 4-1ന് തോല്‍പ്പിച്ചാണ് ചെക് ഫൈനലിലെത്തിയത്.
അവസാന സിംഗിള്‍സില്‍ എയ്ഞ്ചലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ ടീമിനെ ഫൈനലിലെത്തിച്ചത്.