മാഡ്രിഡ്: ലൂയിസ് സുവാരസിന്റെയും ലയണല്‍ മെസിയുടെയു മികവില്‍ ബാഴ്സലോണയ്ക്ക് കോപ്പ ഡെല്‍ റേ (കിംഗ്സ് കപ്പ്) കിരീടം. ഈ സീസണില്‍ സ്പെയിനില്‍ രണ്ടു കിരീടം സ്വന്തമാക്കുന്നതിന് ഒരുങ്ങുന്ന ബാഴ്സലോണ ആദ്യ കിരീടം നേടിയെടുത്തു. ഫൈനലില്‍ ബാഴ്സലോണ നിര്‍ദാക്ഷിണ്യം എതിരില്ലാത്ത അഞ്ചു ഗോളിന് സെവിയ്യയെ തകര്‍ത്തു.
ആദ്യ പകുതിയില്‍തന്നെ സുവാരസ് രണ്ടും മെസി ഒരു ഗോളും നേടി. രണ്ടാം പകുതിയില്‍ ഈ സീസണില്‍ ക്ലബ് വിടുന്ന ആന്ദ്രെ ഇനിയെസ്റ്റ, ബാഴ്സലോണയ്ക്കുവേണ്ടി ആദ്യമായി ഒരു ഫൈനല്‍ കളിച്ച ഫിലിപ്പെ കുടിഞ്ഞോ എന്നിവരും ലക്ഷ്യം കണ്ടതോടെ സെവിയ്യ നാണംകെട്ടു. ബാഴ്സലോണയുടെ മുപ്പതാമത്തെയും തുടര്‍ച്ചയായ നാലമത്തെയും കോപ്പ ഡെല്‍ റേയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷവും ബാഴ്സലോണ ഫൈനലിലെത്തിയിട്ടുണ്ട്. ഈ സീസണില്‍ ഇനിയെസ്റ്റ ബാഴ്സലോണ വിടുകയാണ്. ചൈനീസ് ക്ലബ്ബിലേക്കാണ് സ്പാനിഷ് താരം കൂടുമാറുന്നത്.
കിരീടം ഉറപ്പിച്ചാണ് ബാഴ്സലോണ ഇറങ്ങിയിരുക്കുന്നതെന്ന് മത്സരത്തിന്റെ തുടക്കംമുതലേ പ്രകടിപ്പിച്ചു. പത്ത് മിനിറ്റിനിടെ മെസിയുടെ ലോംഗ് റേഞ്ച് ഫ്രീകിക്ക് വലയിലേക്കുവന്നെങ്കിലും ഗോള്‍കീപ്പര്‍ ഡേവിഡ് സോറിയയുടെ അക്രോബാറ്റിക് സേവ് ബാഴ്സയെ തടഞ്ഞു. മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നതിന് ബാഴ്സലോണയ്ക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല. ഗോള്‍കീപ്പര്‍ ജെസ്പര്‍ സിലേസന് നല്കിയ പന്തുമായി കുതിച്ച കുടിഞ്ഞോ ഗോള്‍പോസ്റ്റിന് അരുകില്‍നിന്ന സുവാരസിനു നല്കി. ആളൊഴിഞ്ഞ വലയില്‍ ഉറുഗ്വെന്‍ താരം അനായാസം പന്തെത്തിച്ചു. 30-ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. ഇടതുവശത്ത് ജോര്‍ഡി ആല്‍ബ- ഇനിയെസ്റ്റ കൂട്ടുകെട്ടിന്റെ സെവിയ്യ പ്രതിരോധത്തെ തകര്‍ത്തുള്ള മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്. ആല്‍ബയുടെ ബാക്ഹീല്‍ പാസില്‍ മെസി മനോഹരമായി നിറയൊഴിച്ചു. സീസണില്‍ മെസിയുടെ 40-ാമത്തെ ഗോളായിരുന്നു.
സെവിയ്യയ്ക്ക് തിരിച്ചുവരാന്‍ ഒരവസരം പോലും നല്‍കാതെ 40-ാം മിനിറ്റില്‍ ബാഴ്സലോണ മൂന്നാം ഗോള്‍ നേടി. സുവാരസ്-മെസി കൂട്ടുകെട്ടാണ് ഗോളിനു പാത തെളിച്ചത്. മെസിയില്നിന്നു സ്വീകരിച്ച പന്തുമായി പ്രതിരോധക്കാരെ ഓടിത്തോല്‍പ്പിച്ച സുവാരസ് അനായസമായി സോറിയയെ കടന്നു. ഇതോടെ ബാഴ്സലോണ കിരീടം ഉറപ്പിച്ചു.
രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റായപ്പോള്‍ ഇനിയെസ്റ്റയില്നിന്നു ഗോളെത്തി. ആദ്യം ഇനിയെസ്റ്റ മെസിക്കു പന്ത് നല്കി. മുന്നോട്ട് ഓടിയ ഇനിയെസ്റ്റയ്ക്ക് മെസി പന്ത് പാസ് ചെയ്തു. മനോഹരമായി ബാഴ്സലോണയുടെ മിഡ്ഫീല്‍ഡിലെ സൂപ്പര്‍താരം ഗോള്‍ നേടി. ഈ സീസണുശേഷം ബാഴ്സലോണ വിട്ടു ചൈനയിലേക്കു പോകുന്ന ഇനിയെസ്റ്റയ്ക്ക് അര്‍ഹിച്ച ഗോള്‍. 69-ാം മിനിറ്റില്‍ കുടിഞ്ഞോയുടെ പെനാല്‍റ്റിയില്‍ ബാഴ്സലോണ അഞ്ചാം ഗോളും നേടി. പെനാല്‍റ്റി ബോക്സില്‍ ക്ലെമന്റ് ലെഗ്ലറ്റിന്റെ ഹാന്‍ഡ്ബോളാണ് പെനാല്റ്റിക്കിടയാക്കിയത്. കിക്കെടുത്ത കുടിഞ്ഞോ പന്ത് വലയിലാക്കി.
ഒരു ഗോളെങ്കിലും തിരിച്ചടിച്ച് നാണക്കേട് ഒഴിവാക്കാനായി സെവിയ്യ താരങ്ങള്‍ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല.88-ാം മിനിറ്റില്‍ ബാഴ്സലോണയുടെ അവസാന ഫൈനല്‍ മത്സരം കളിക്കുന്ന ഇനിയെസ്റ്റയെ പിന്‍വലിച്ചു. സ്പനിഷ് താരത്തിന് ഗ്രൗണ്ട് ഒന്നടങ്കം കരഘോഷം മുഴക്കി.