+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഫ്എ കപ്പ് : യു​ണൈ​റ്റ​ഡ്-ചെൽസി ഫൈ​നൽ

ല​ണ്ട​ന്‍: എ​ഫ്എ ​ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്​ചെ​ൽ​സി ഫൈ​ന​ൽ. ആ​ദ്യ സെ​മി​യി​ൽ തു​ട​ക്ക​ത്തി​ല്‍ ടോ​ട്ട​നം ഹോ​ട്‌​സ്പ​ര്‍ ഉ​യ​ര്‍​ത്തി​യ കൊ​ടു​ങ്കാ​റ്റി​ല്‍ പെ​ടാ​തെ പി​ടി​ച്ചു​നി​ന്ന മാ​ഞ്
എഫ്എ കപ്പ് : യു​ണൈ​റ്റ​ഡ്-ചെൽസി ഫൈ​നൽ
ല​ണ്ട​ന്‍: എ​ഫ്എ ​ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്-​ചെ​ൽ​സി ഫൈ​ന​ൽ. ആ​ദ്യ സെ​മി​യി​ൽ തു​ട​ക്ക​ത്തി​ല്‍ ടോ​ട്ട​നം ഹോ​ട്‌​സ്പ​ര്‍ ഉ​യ​ര്‍​ത്തി​യ കൊ​ടു​ങ്കാ​റ്റി​ല്‍ പെ​ടാ​തെ പി​ടി​ച്ചു​നി​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​ന്ദ്രെ ഹെ​രേ​ര​യു​ടെ ഗോ​ളി​ല്‍ 2-1 ന് ​യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ ചെ​ൽ​സി എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് സ​താം​പ്ട​ണെ തോ​ൽ​പ്പി​ച്ചു. ഒ​ളി​വ​ർ ഗി​രു (46), ആ​ൽ​വ​രോ മൊ​റാ​ട്ട (82) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മെ​യ് 19ന് ​ആ​ണ് ഫൈ​ന​ൽ.വെം​ബ്ലി​യി​ല്‍ ന​ട​ന്ന സെ​മി ഫൈ​ന​ലി​ല്‍ പി​ന്നി​ല്‍​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ചാ​ണ് യു​ണൈ​റ്റ​ഡ് ഫൈ​ന​ലി​നു ടി​ക്ക​റ്റെ​ടു​ത്ത​ത്. അ​ല​ക്‌​സി​സ് സാ​ഞ്ച​സ്, ആ​ന്ദ്രെ ഹെ​രേ​ര എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ ടോ​ട്ട​ന​ത്തെ മു​ന്നി​ലെ​ത്തി​ച്ച ഡെ​ലെ അ​ലി​യു​ടെ ഗോ​ളി​നെ ഇ​ല്ലാ​ത്താ​ക്കി. എ​ഫ്എ ക​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് ടോ​ട്ട​നം സെ​മി​യി​ല്‍ പ​രാ​ജ​പ്പെ​ടു​ന്ന​ത്. ഹൊ​സെ മൗ​റി​ഞ്ഞോ 2006ല്‍ ​ചെ​ല്‍​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന​പ്പോ​ള്‍ കി​രീ​ടം നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ യു​ണൈ​റ്റ​ഡി​നെ ജേ​താ​ക്ക​ളാ​ക്കാ​നാ​യാ​ല്‍ ര​ണ്ടു ക്ല​ബ്ബു​ക​ള്‍​ക്ക് എ​ഫ്എ ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത മൂ​ന്നാ​മ​ത്തെ പ​രി​ശീ​ല​ക​നാ​കും.

11-ാം മി​നി​റ്റി​ല്‍ ടോ​ട്ട​നം മു​ന്നി​ലെ​ത്തി. പ​ന്തു​മാ​യി കു​തി​ച്ച ക്രി​സ്റ്റ്യ​ന്‍ എ​റി​ക്സ​ന്‍റെ കൃ​ത്യ​മാ​യ ക്രോ​സി​ല്‍ കാ​ല് വ​ച്ച അ​ലി പ​ന്ത് വ​ല​യ്ക്കു​ള്ളി​ലാ​ക്കി. തി​രി​ച്ച​ടി​ക്കാ​ന്‍ യു​ണൈ​റ്റ​ഡി​ന് 13 മി​നി​റ്റി​ന്‍റെ താ​മ​സ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ശാ​രീ​രി​ക ക​രു​ത്തും സാ​ങ്കേ​തി​ക മി​ക​വും യോ​ജി​പ്പി​ച്ച് ക​ളി​ച്ച പോ​ഗ്ബ​യു​ടെ അ​ള​ന്നു​മു​റി​ച്ചു​ള്ള ക്രോ​സി​ല്‍ ത​ല​വ​ച്ച സാ​ഞ്ച​സ് യു​ണൈ​റ്റ​ഡി​നു സ​മ​നി​ല ന​ല്കി. വെം​ബ്ലി​യി​ല്‍ ചി​ലി​യ​ന്‍ താ​ര​ത്തി​ന്‍റെ എ​ട്ടാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു - ക്ല​ബ് ത​ല​ത്തി​ലും രാ​ജ്യ​ത്തി​നു​മാ​യി. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഇ​രു​ടീ​മി​നും ലീ​ഡ് നേ​ടാ​ന്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും ടോ​ട്ട​ന​ത്തി​ന്‍റെ മു​ന്നേ​റ്റ​മാ​യി​രു​ന്നു. എ​ന്നാ​ൽ, 62-ാം മി​നി​റ്റി​ല്‍ ഹെ​രേ​ര വി​ജ​യ ഗോ​ള്‍ നേ​ടി. ബോ​ക്‌​സി​നു​ള്ളി​ല്‍ വ​ച്ച് സാ​ഞ്ച​സ് ന​ല്‍​കി​യ പാ​സ്്‍ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്. ലു​ക്കാ​ക്കു ജെ​സെ ലി​ന്‍​ഗാ​ര്‍​ഡി​നു പ​ന്ത് മ​റി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും പ​ന്തി​ല്‍ കാ​ല്‍​വ​ച്ചി​ല്ല. ഹെ​രേ​ര​യു​ടെ വെ​ടി​യു​ണ്ട​പോ​ലു​ള്ള ഷോ​ട്ട് ടോ​ട്ട​ന​ത്തി​ന്‍റെ വ​ല ത​ക​ര്‍​ത്തു.