ലിയോണ്‍ (മെക്സിക്കോ): മോഷ്ടിക്കപ്പെട്ട യൂറോപ്പ ലീഗ് ട്രോഫി കണ്ടെത്തി. മെക്സിക്കോയിലെ ഗ്വാനാഹ്വാറ്റോ സംസ്ഥാനത്തെ ലിയോണ്‍ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്ത് നടത്തിയ പ്രദര്‍ശനത്തിനുശേഷമാണ് ട്രോഫി മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.
ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഫുട്ബോളിനെ സ്നേഹിക്കുന്നവര്ക്കുമായിട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിനുശേഷം ട്രോഫിയുമായി വാഹനത്തില്‍ പോകുന്നതിനിടെയാണ് കാണാതായത്. എന്നാല്‍ ഉടന്‍ തന്നെ ട്രോഫി കണ്ടെത്താനായെന്ന് ഗ്വാനാഹ്വാറ്റോ സംസ്ഥാനത്തെ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ നല്കാന് അധികൃതര്‍ തയാറായിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പിലെ പ്രധാന ടൂര്‍ണമെന്റാണ് യൂറോപ്പ ലീഗ്. മിലാന് ആസ്ഥാനമായുള്ള ജിഡിഇ ബെര്ട്ടോനിയെന്ന കമ്പനിയാണ് ട്രോഫി ഡിസൈന്‍ ചെയ്തത്. ട്രോഫി എപ്പോഴും യുവേഫയുടെ കൈയില്‍ തന്നെയുണ്ടാകുമെന്ന് യുവേഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു. യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്മാര്ക്ക് യഥാര്‍ഥ ട്രോഫിയുടെ മാതൃകയാണ് ലഭിക്കുന്നത്. മോഷ്ടിക്കപ്പെട്ടത് യാഥാര്‍ഥ ട്രോഫിയാണെന്നാണ് വിവരം. വെള്ളിയില്‍ നിര്‍മിച്ച ട്രോഫിയുടെ ചുവട് മാര്‍ബിളില്‍ തീര്‍ത്തതാണ്.
അടുത്തയാഴ്ച യൂറോപ്പ ലീഗ് സെമി ഫൈനലുകള്‍ തുടങ്ങാനിരിക്കെയാണ് ട്രോഫി കാണാതായ സംഭവങ്ങള്‍ അരങ്ങേറിയത്. മേയ് 16ന് ഫ്രാന്‍സിലെ ലിയോണില്‍ നടക്കുന്ന ഫൈനലിലെ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കും.