ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനിലക്കുരുക്ക്. രണ്ടു ഗോളിനു മുന്നില്‍നിന്ന ലിവര്‍പൂളിനെ വെസ്റ്റ് ബ്രോംവിച്ച് അല്ബിയോന് 2-2ന് പോയിന്റ് പങ്കു വച്ചു. ഡാനി ഇന്‍ഗിസ് (4) ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാഹ് (72) രണ്ടാം ഗോളും നേടി വിജയം ഉറപ്പിക്കുമെന്നു തോന്നി. എന്നാല്‍ 79-ാം മിനിറ്റില്‍ ജേക് ലിവര്മോറിലൂടെ ഒരു ഗോള്‍ മടക്കിയ വെസ്റ്റ് ബ്രോമിനു സാലോമന്‍ റോന്‍ഡന്‍ (88) സമനില നല്കി. 71 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ്.