മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം ഗ്രൗണ്ട് മാറ്റം ടീമിന്റെ ആരാധകരെ വിഷമിപ്പിക്കുന്നകാര്യമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. രാജസ്ഥാന് റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്നലെത്തെ മത്സരം അവരുടെ പുതിയ ഹോം ഗ്രൗണ്ടായ പൂനയിലാണ് നടന്നത്.
വേദിമാറ്റം ചെന്നൈയുടെ കടുത്ത ആരാധകരെ വിഷമിപ്പിക്കുന്നതാണെന്നും അവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷമാണ് സ്വന്തം ടീമിന്റെ മത്സരങ്ങള്‍ തൊട്ടടുത്ത് കാണാന്‍ സാധിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെന്നൈയിലെ സ്വന്തം ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനെത്തി ആദ്യ വിജയം നേടിയപ്പോള്‍ ആരാധകരുടെ ആഹ്ലാദം വളരെയധികമായിരുന്നു.
ഗാവസ്കര്‍ പറഞ്ഞു. ചെന്നൈയില്‍ മത്സരങ്ങള്‍ നടത്താന്‍ തക്ക സുരക്ഷ ഒരുക്കാന്‍ അവിടുള്ള സംവിധാനം പരാജയപ്പെടുന്ന കാര്യം നിരാശയാണ്. അതുകൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ചെന്നൈയിലെ കാണികള്‍ക്ക് സ്വന്തം ടീമിന്റെ കളി കാണാന്‍ ടെലിവിഷനു മുന്നിലെത്തേണ്ട അവസ്ഥയായിരിക്കുകയാണ്- മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് പറഞ്ഞു.