ബെർലിൻ: റഷ്യൻ ലോകകപ്പ് ഫുട്ബോളിൽ സംശയമുളവാക്കുന്ന റഫറി തീരുമാനങ്ങൾ വീഡിയോ തെളിവുകളായി ശേഖരിച്ച് അപ്പോൾതന്നെ സ്റ്റേഡിയങ്ങളിൽ കാണിയ്ക്കുമെന്ന് ഫിഫ. വേൾഡ് കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം.
റഷ്യൻ കപ്പിനായി തെരഞ്ഞെടുക്കപ്പെട്ട റഫറിമാരുടെ സെമിനാറിൽ വെളിപ്പെടുത്തിയതാണ് ഇത്. മൽസരം നടക്കുന്പോൾ സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള കാര്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ടവയാണ്. അതുകൊണ്ട് ഈ തീരുമാനം ഏറ്റവും ഉചിതവുമാണെന്ന് ഫിഫ വക്താവ് പറഞ്ഞു.
ലോകകപ്പ് ചരിത്രത്തിൽ വീഡിയോ തെളിവുകൾ ഉപയോഗിക്കുന്നത് ചരിത്രത്തിലാദ്യമാണ്. വീഡിയോ റെഫറിമാരുടെ പ്രീസെലക്ഷനുകളും കഴിഞ്ഞിട്ടുണ്ട്. പിയർ ലീയുജി കൊളിനയാണ് റഷ്യൻ കപ്പിലെ റഫറി ചീഫ്. ഒരു മൽസരത്തിൽ 13 വീഡിയോ അസിസ്റ്റന്റുമാരെയാണ് നിയമിയ്ക്കുക.
ജോസ് കുന്പിളുവേലിൽ