തൊടുപുഴ: ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദശദിന വാർഷിക ഷൂട്ടിംഗ് പരിശീലനം 21 മുതൽ മുട്ടം റൈഫിൾ ക്ലബിൽ ആരംഭിക്കും. 12 വയസിനുമുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. രാവിലെ ഒൻപത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. റൈഫിൾ, പിസ്റ്റൾ ഇനങ്ങളിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ എന്നീ വിഭാഗങ്ങളിലാണ് പരിശീലനമെന്ന് അസോസിയേഷൻ സെക്രട്ടറി പ്രഫ. വി.സി. ജയിംസ് അറിയിച്ചു.