ചർക്കി ദാദ്രി (ഹരിയാന): കോമണ്‍വെൽത്ത് ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് സ്വർണ ജേതാവായ മനു ഭാകറിനെ ചർക്കി ദാദ്രിയിലെ ഗ്രാമത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ നിലത്തിരുത്തിയത് വിവാദമായി. മനു നിലത്തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചൊവ്വാഴ്ചയാണ് പതിനാറുകാരിയായ താരത്തിന് ചർക്കി ദാദ്രിയിൽ സ്വീകരണം നല്‍കിയത്.
നിലത്തിരുന്നതിൽ ഒട്ടും അപമാനം തോന്നിയില്ലെന്നും ഗ്രാമത്തിലെ മുതിർന്നവർ എത്തിയപ്പോൾ സ്വയം താഴെ ഇറങ്ങി ഇരുന്നതാണെന്നും മനു ഭാകർ ഇന്നലെ വ്യക്തമാക്കി.
ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയശേഷമാണ് മനു ഗോൾഡ് കോസ്റ്റിലെത്തിയത്. കോമണ്‍വെൽത്തിലെ പ്രകടനത്തിന് ഹരിയാന സർക്കാർ മനു ഭാകറിന് 1.5 കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചു. കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണം നെടിയ ഹരിയാനക്കാർക്ക് 1.5 കോടി വീതവും വെള്ളി നേടിയവർക്ക് 75 ലക്ഷം വീതവും വെങ്കലം നേടിയവർക്ക് 50 ലക്ഷം വീതവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.