മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇനി വിരാട് കോഹ്ലിക്കു സ്വന്തം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനുവേണ്ടി 62 പന്തിൽ 92 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന മത്സരത്തിലാണ് വിരാട് റിക്കാർഡ് കുറിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സുരേഷ് റെയ്നയുടെ 4,558 റണ്‍സ് എന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്. പരിക്കിനെത്തുടർന്ന് റെയ്നയുടെ തുടർന്നുള്ള മത്സരങ്ങൾ ആശങ്കയിലാണ്.
ഇന്നലെ ക്രീസിലെത്തുന്പോൾ റിക്കാർഡ് കുറിക്കാൻ കോഹ്ലിക്ക് 31 റണ്‍സ്കൂടി മതിയായിരുന്നു. മുംബൈക്കെതിരായ ഇന്നിംഗ്സിലൂടെ കോഹ്ലി 4,619 റണ്‍സിലെത്തി. 4,345 റണ്‍സ് എടുത്ത രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.
ഇന്നലെ ക്രീസിലെത്തുന്പോൾ റിക്കാർഡ് കുറിക്കാൻ കോഹ്ലിക്ക് 31 റണ്‍സ്കൂടി മതിയായിരുന്നു. മുംബൈക്കെതിരായ ഇന്നിംഗ്സിലൂടെ കോഹ്ലി 4,619 റണ്‍സിലെത്തി. 4,345 റണ്‍സ് എടുത്ത രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.