മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മുംബൈയിലെ ഇടുങ്ങിയ തെരുവിൽ ക്രിക്കറ്റ് കളിച്ചു. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ ഉപദേശിച്ച് ഏവരെയും അദ്ഭുതപ്പെടുത്തി സച്ചിൻ കഴിഞ്ഞ ദിവസം തെരുവിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സച്ചിന്റെ ഉറ്റസുഹൃത്തായ വിനോദ് കാംബ്ലിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പണ്ടത്തെപ്പോലെ സച്ചിൻ ആസ്വദിക്കുന്നതു കാണുന്പോൾ സന്തോഷം തോന്നുന്നു എന്ന കുറിപ്പോടെയാണ് കാംബ്ലി വീഡിയോ പോസ്റ്റ് ചെയ്തത്. ബാന്ദ്രയിലെ തെരുവിൽ ക്രിക്കറ്റ് കളിച്ചതിന്റെ പൂർണ വീഡിയോ പിന്നീട് സച്ചിൻ തന്റെ ഒൗദ്യോഗിക ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
കാറിൽനിന്നിറങ്ങിയ സച്ചിൻ അല്പനേരം ബാറ്റ് ചെയ്തശേഷം ആരാധകർക്കൊപ്പം സെൽഫിയെടുക്കാൻ അനുവദിച്ചശേഷമാണ് മടങ്ങിയത്.