പുനലൂർ: 42-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ജയം. എറണാകുളത്തെയാണ് ആലപ്പുഴ പരാജയപ്പെടുത്തിയത്. 12ന് എതിരേ 39 പോയിന്റിനായിരുന്നു ആലപ്പുഴയുടെ ജയം. ജേതാക്കൾക്കായി ജയലക്ഷ്മി 11 പോയിന്റ് നേടി. കണ്ണൂരിനെയാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. സ്കോർ: 54-36. തിരുവനന്തപുരത്തിനായി ആർ. ശ്രീകല 32 പോയിന്റ് നേടി. കണ്ണൂരിന്റെ ആഷ്ലി ഷിജു 11 പോയിന്റ് സ്വന്തമാക്കി.