മ്യൂണിക്ക്: ജർമൻ ലീഗിലെ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിര താരം അർതുറോ വിദാൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നതിനാൽ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിനെതിരേ കളിച്ചേക്കില്ലെന്ന് പരിശീലകൻ ജുപ് ഹെയ്ൻകസ്. റയലിനെതിരേ കളിക്കാൻ വിദാൽ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽമുട്ടിനേറ്റ പരിക്കാണ് വിദാലിനു വിനയായിരിക്കുന്നത്. ഞായറാഴ്ച വിദാൽ പരിശീലനത്തിനിറങ്ങിയില്ല. പരിക്കിൽനിന്ന് മോചിതനായി കളത്തിൽ തിരിച്ചെത്താൻ എത്രനാൾ വേണ്ടിവരുമെന്ന് ബയേണ്‍ മ്യൂണിക്ക് ടീം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അടുത്ത ബുധനാഴ്ചയാണ് ബയേണും റയൽ മാഡ്രിഡും തമ്മിലുള്ള ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമി പോരാട്ടം. ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയിലാണ് മത്സരം. വിദാലിന്റെ സേവനം ലഭ്യമല്ലെങ്കിൽ ബയേണിന് അതു കനത്ത തിരിച്ചടിയായേക്കും.