കൊച്ചി: ഐ ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ എഫ്സി ഗോവ റിസർവേഴ്സിനെ അവരുടെ തട്ടകത്തിൽ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് ഇരട്ട ഗോൾ വിജയം. രണ്ടാം പകുതിയിൽ സഹൽ അബ്ദുൽ സമദാണ് ഇരുഗോളുകളും നേടിയത്. 21ന് മധ്യഭാരത് എഫ്സിക്കെതിരേയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.