ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഹോക്കിയിൽ മെഡലില്ല. പുരുഷ, വനിതാ ടീമുകൾ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. വെങ്കലമെഡൽ പോരാട്ടത്തിൽ ഇരുടീമും ഇംഗ്ലണ്ടിനോടാണ് തോറ്റത്. വനിതകൾ എതിരില്ലാത്ത ആറു ഗോളിന്റെ നാണംകെട്ട തോൽവി നേരിട്ടപ്പോൾ പുരുഷന്മാർ ഒന്നിനെതിരേ രണ്ടു ഗോളിനും തോറ്റു. വനിതകളുടെ പൂൾ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.