കോൽക്കത്ത: ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്സ് ഒരോവർ ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. ക്രിസ് ലിൻ (34 പന്തിൽ 49) ആണ് കോൽക്കത്ത ഇന്നിംഗ്സിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ദിനേശ് കാർത്തിക് 29 റണ്‍സ് നേടി. സണ്‍റൈസേഴ്സിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷക്കീബ് അൽഹസൻ, ബില്ലി സ്റ്റാങ്കെൾ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.