തിരുവനന്തപുരം: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2018-ലെ മാച്ച്ബോൾ കാരിയർ ആകാൻ കിയ മോട്ടോഴ്സ് അവസരം ഒരുക്കും. പത്തിനും 14-നുമിടയ്ക്കു പ്രായമുള്ളവരെയാണ് തെരഞ്ഞെടുക്കുക. ഇന്ത്യയിൽനിന്ന് ആറു പേരെയാണു തെരഞ്ഞെടുക്കുക.
രണ്ടു പേർക്ക് ബോൾ കാരിയർ ആകാം. നാലു പേർക്കു റഷ്യയിൽ പോയി ലോകകപ്പ് ഫുട്ബോൾ മേള ആസ്വദിക്കാം. താൽപര്യമുള്ളവർ കുട്ടികളുടെ അഭിലാഷം, കഴിവുകൾ, ഫുട്ബോൾ മികവ് എന്നിവ തെളിയിക്കുന്ന ഹ്രസ്വ വീഡിയോകൾ www.kia-motors.in/fifa2018 ൽ അപ്ലോഡ് ചെയ്യണം. തുടർന്ന് ഇന്റർവ്യൂവിനു ഹാജരാകണം. ഫിഫ ലോകകപ്പിന്റെ ഓട്ടോമോട്ടീവ് പങ്കാളിയാണു കിയ മോട്ടോഴ്സ്.