തുടർച്ചയായ മത്സരങ്ങൾ ടീം ആസ്വദിക്കുകയാണെന്ന് ഇന്ത്യൻ വനിതാ ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. തുടർച്ചയായ മത്സരങ്ങളിൽ ക്ഷീണിതരാകുകയാണെന്ന പുരുഷ ടീമിന്റെ സ്ഥിരം പരാതിയിൽനിന്നു വ്യത്യസ്തമായിരുന്നു ഹർമൻപ്രീതിന്റെ ഈ അഭിപ്രായം.
ത്രിരാഷ്ട്ര വനിതാ ട്വന്റി-20യിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ സാധ്യതയുള്ളൂ.
ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം എത്തിയ ഇന്ത്യൻ വനിതകൾ ഈ മാസം 12 മുതൽ ഓസ്ട്രേലിയയ്ക്കെതിരേ മൂന്നു മത്സര ഏകദിന പരന്പര കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ചരിത്രത്തിലാദ്യമായി പരന്പര സ്വന്തമാക്കിയ ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ മികവ് ആവർത്തിക്കാൻ സാധിച്ചില്ല. തൊട്ടുപിന്നാലെയാണ് ഇപ്പോൾ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പോരാട്ടം അരങ്ങേറിയത്.