മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റിൽ കളിക്കാനൊരു ങ്ങുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായാണ് കോഹ്ലിക്ക് കൗണ്ടിയിൽ കളിക്കാൻ ബിസിസിഐ അനുമ തി നല്‍കിയത്. ഏത് ടീമിനൊപ്പമാണ് കോഹ്ലി കളിക്കുകയെന്നത് തീരുമാനമായിട്ടില്ല. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ കോഹ്ലി ഉണ്ടാകില്ലെന്ന് ഉറപ്പായി. ജൂണ്‍ 14 മുതൽ 18വരെ ബംഗളൂരുവിലാണ് ഇന്ത്യ-അഫ്ഗാൻ ടെസ്റ്റ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഓഗസ്റ്റിലാണ്.