ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനദിനത്തിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാക ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വഹിക്കും. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് ഗെയിംസ്. ലോക മൂന്നാം നന്പർ താരമായ സിന്ധു 2014 ഗ്ലാസ്ഗോ ഗെയിംസിൽ വെങ്കലം നേടിയിരുന്നു. ഏപ്രിൽ നാലിനാണ് ഗെയിംസിന്റെ ഉദ്ഘാടനം.