മയാമി: ഇന്ത്യയുടെ യൂകി ഭാംബ്രി മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് രണ്ടാം റൗണ്ടിൽ. ബോസ്നിയ ആൻഡ് ഹെർസെഗോവിനയുടെ മിർസ ബേസിക്സിനെയാണ് ഭാംബ്രി നേരിട്ടുള്ള സെറ്റുകൾക്ക് ആദ്യ റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 7-5, 6-3.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ ഷിമോണ ഹാലെപ്പ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജയം സ്വന്തമാക്കി. ഫ്രാൻസിന്റെ ഒസീനെ ഡോഡിനാണ് ലോക ഒന്നാം നന്പർ താരത്തെ രണ്ടാം റൗണ്ടിൽ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. സ്കോർ: 3-6, 6-3, 7-5.
ലോക ഒന്നാം നന്പർ താരമായിരുന്ന ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ മാഡിസണ്‍ കെയ്സിനെയാണ് അസരെങ്ക മറികടന്ന്. 7-6(7-5), 2-0ന് അസരെങ്ക മുന്നിട്ടുനിൽക്കുന്പോൾ കെയ്സ് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ആദ്യറൗണ്ടിലും എതിരാളി പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് അസരെങ്കയ്ക്ക് കളിക്കേണ്ടിവന്നിരുന്നില്ല.