മുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി-20യിൽ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയ്ക്കെതിരേ എട്ട് വിക്കറ്റ് ജയം. 18 പന്തുകൾ ബാക്കിനിൽക്കേയാണ് ഓസീസ് വനിതകൾ ജയം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149. ഇംഗ്ലണ്ട് 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 150. 43 പന്തിൽ രണ്ട് സിക്സും പത്ത് ഫോറും അടക്കം 68 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഇംഗ്ലണ്ടിന്റെ നതാലി സീവറാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി എലീസ ഹീലി (23 പന്തിൽ 31), ആഷ്ലിഹ് ഗാർഡ്നർ (16 പന്തിൽ 28), ക്യാപ്റ്റൻ റേച്ചൽ ഹെയ്നസ് (45 പന്തിൽ 65) എന്നിവർ തിളങ്ങി.
34 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ താന്യ ബ്യൂമൗണ്ടും (44 പന്തിൽ 58 നോട്ടൗട്ട്) സീവറും ചേർന്ന് ജയത്തിലെത്തിച്ചു. ഇവരുടെ അപരാജിത കൂട്ടുകെട്ട് 116 റണ്‍സ് നേടി.