കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു തകർച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311നെതിരേ രണ്ടാം ദിനം അവസാനിക്കുന്പോൾ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 245 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 33 റണ്‍സ് എടുത്ത ടിം പെയ്നും ഒരു റണ്ണുമായി ഹെയ്സൽവുഡുമാണ് ക്രീസിൽ.
77 റണ്‍സ് നേടിയ കാമറൂണ്‍ ബൻക്രോഫ്റ്റാണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഓപ്പണർ ഡീൻ എൽഗർ (141 നോട്ടൗട്ട്), ഡിവില്യേഴ്സ് (64) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ശോഭിച്ചത്.
77 റണ്‍സ് നേടിയ കാമറൂണ്‍ ബൻക്രോഫ്റ്റാണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഓപ്പണർ ഡീൻ എൽഗർ (141 നോട്ടൗട്ട്), ഡിവില്യേഴ്സ് (64) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ശോഭിച്ചത്.