സിഡ്നി: ഇന്ത്യയുടെ വിവാൻ കപൂറിന് ജൂണിയര്‍ ലോകകപ്പ് ഷൂട്ടിംഗിൽ വെങ്കലം. ട്രാപ്പിലായിരുന്നു വിവാന്റെ പ്രകടനം. അഞ്ചാം സ്ഥാനക്കാരനായാണ് വിവാൻ ഫൈനലിലേക്കു യോഗ്യത നേടിയത്. 35 ൽ 26 ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ചാണ് വിവാൻ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ചൈനീസ് തായ്പേയുടെ കുൻ പി യംഗും തുല്യ പോയിന്റ് നേടിയെങ്കിലും ഫൈനലിലേക്കു വിവാന്റെ പിന്നിലായിരുന്നു എന്ന കാരണത്താൽ വെങ്കലം നഷ്ടമായി.
ട്രാപ്പ് ഇനത്തിൽ പുരുഷ ടീം വിഭാഗത്തിലും വെങ്കലം ഇന്ത്യക്കാണ്. 328 പോയിന്റ് നേടിയാണ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടിയത്. വിവാൻ(113), ലക്ഷ്യ (112), അലി അമൻ ഇലാഹി (103) എന്നിങ്ങനെയായിരുന്നു വ്യക്തിഗത പോയിന്റ്. 335 പോയിന്റ് നേടിയ ചൈന സ്വർണവും 331 പോയിന്റ് നേടിയ ഒാസ്ട്രേലിയ വെള്ളിയും സ്വന്തമാക്കി. നിലവിൽ രണ്ടു സ്വർണവും മൂന്നു വെങ്കലവും നേടിയ ഇന്ത്യ ടൂർണമെന്റിൽ ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.