വിജയവാഡ: അണ്ടർ 23 വിമൻസ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. അവസാന ലീഗ് മത്സരത്തിൽ കേരളം കർണാടകയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കർണാടക ഏഴു വിക്കറ്റ് നഷ്ടത്തിൽ 82 റണ്‍സെടുത്തു. കേരളത്തിനുവേണ്ടി അനീന മാത്യൂസ് മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 16 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടെത്തി. 44 റണ്‍സെടുത്ത എ. അക്ഷയ ആണ് കേരളത്തിന്റെ ടോപ്സ്കോറർ.
ദക്ഷിണമേഖലാ ലീഗ് റൗണ്ടിൽ കർണാടകയ്ക്കു പുറമെ, ഹൈദരാബാദ്, ഗോവ, തമിഴ്നാട് എന്നീ ടീമകളെ കേരളം പരാജയപ്പെടുത്തി. ആന്ധ്രയോട് മാത്രമാണ് പരാജയപ്പെട്ടത്. മുംബൈയിലാണ് ക്വാർട്ടർഫൈനൽ മത്സരങ്ങൾ.
ദക്ഷിണമേഖലാ ലീഗ് റൗണ്ടിൽ കർണാടകയ്ക്കു പുറമെ, ഹൈദരാബാദ്, ഗോവ, തമിഴ്നാട് എന്നീ ടീമകളെ കേരളം പരാജയപ്പെടുത്തി. ആന്ധ്രയോട് മാത്രമാണ് പരാജയപ്പെട്ടത്. മുംബൈയിലാണ് ക്വാർട്ടർഫൈനൽ മത്സരങ്ങൾ.