ജോധ്പുർ: ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആര്. ആംബേദ്കറെ അപമാനിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. അംബ്ദേകറെ ഹര്‍ദിക് അപമാനിക്കുകയും ദളിതരുടെ വികാരം വൃണപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അഭിഭാഷകനും രാഷ്ട്രീയ ഭീം സേന അംഗവുമായ ഡി. ആര്. മേഘ്വാള് ജോധ്പുര്‍ എസ്എസി/എസ് ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
‘ഏത് അംബേദ്കര്‍? നിയമവും ഭരണഘടനയും തയാറാക്കിയ ആ ആളോ? അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ’ എന്ന് ട്വിറ്ററിൽ പാണ്ഡ്യ നടത്തിയ പരാമർശമാണ് വിവാദമായത്. 2017 ഡിസംബർ 26 നാണ് അദ്ദേഹത്തിന്റെ വിവാദ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.