ബരാസത്: ദേശീയ ടേബിള്‍ ടെന്നീസ് താരവും അര്‍ജുന അവാര്‍ഡ് ജേതാവും ഒളിന്പ്യനുമായ സൗമ്യജിത് ഘോഷിനെതിരേ ലൈംഗിക പീഡന പരാതി. പതിനെട്ടുകാരി നല്കിയ പരാതിയില്‍ ബരാസത് വനിതാ പോലീസ് സ്റ്റേഷനിലാണ് ഘോഷിനെതിരേ എഫ് ഐ ആര് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
പതിനഞ്ചാമത്തെ വയസില്‍, 2014 ല്‍ ആണ് താന്‍ സൗമ്യജിത് ഘോഷിനെ കണ്ടുമുട്ടുന്നതെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി താനും ഘോഷും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്ത് ഘോഷ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. തനിക്ക് വിവാഹവാദ്ഗാനം നല്‍കിയെങ്കിലും പിന്നീട് വഞ്ചിക്കുകയായിരുന്നു എന്നും പെൺകുട്ടി പരാതിപ്പെട്ടു.
അതേസമയം, സൗമ്യജിത് ഘോഷിനെതിരായ പരാതി വ്യാജമാണെന്നും മനഃപൂര്‍വം സൗമ്യജിത്തിനെ അപകീർത്തിപ്പെടുത്താനും കരിയർ തകർക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് താരത്തിന്റെ ബന്ധുക്കള്‍ രംഗത്തുവന്നു.കോമൺവെൽത്ത് ഗെയിംസിൽ സൗമ്യജിത് പങ്കെടുക്കാതിരിക്കാൻ ശത്രുക്കൾ ഒരുക്കിയിരിക്കുന്ന കെണിയാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം.
2012, 2016 ഒളിമ്പിക്സുകളിൽ ഇന്ത്യയെ സൗമ്യജിത് പ്രതിനിധീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രായം കുറഞ്ഞ ടേബിള്‍ ടെന്നീസ് ദേശീയ ചാമ്പ്യനാണ്.