ബെയ്ജിംഗ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ചൈനയെ സിക്സറടിച്ച് വെയ്ൽസ്. സൂപ്പർ താരം ഗാരെത് ബെയ്ൽ ഹാട്രിക് നേടിയ മത്സരത്തിൽ വെയ്ൽസ് 6-0ന് ചൈനയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിന്റെ മുൻ താരം റയാൻ ഗിഗ്സ് വെയ്ൽസിന്റെ പരിശീലകനായുള്ള ആദ്യ മത്സരമായിരുന്നു ഇത്.
ബെയ്ലിനു പിന്നാലെ സാം വോക്സ്, ഹാരി വിൽസണ് എന്നിവരും വെയ്ൽസിനായി ഗോൾ നേടി. 21-ാം ജന്മദിനത്തിൽ രാജ്യത്തിനായി ഗോൾ നേടി ആഘോഷിക്കാൻ ഹാരി വിൽസണും സാധിച്ചു. 45-ാം മിനിറ്റിലായിരുന്നു വിൽസണിന്റെ ഗോൾ. രണ്ട്, 21, 62 മിനിറ്റുകളിലായിരുന്നു റയൽ മാഡ്രിഡ് താരമായ ബെയ്ലിന്റെ ഗോളുകൾ. 38, 58 മിനിറ്റുകളിൽ വോക്സും ലക്ഷ്യംകണ്ടു.
മറ്റു സൗഹൃദ പോരാട്ടങ്ങളിൽ സ്ലോവാക്യ 2-1ന് യുഎഇയെയും ഫിലിപ്പീൻസ് 3-2ന് ഫിജിയെയും പരാജയപ്പെടുത്തി.