തിരുവനന്തപുരം: ഇന്റർ സോണ്‍ സീനിയർ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ നോർത്ത് സോണിനെതിരേ ആദ്യംബാറ്റിംഗിനിറങ്ങിയ സൗത്ത് സോണ്‍ ആദ്യദിനം ഒൻപത് വിക്കറ്റിന് 199 എന്ന നിലയിൽ. 52 റണ്‍സുമായി സി. ആഷ ക്രീസിലുണ്ട്. അർധസെഞ്ചുറി നേടിയ നിരഞ്ജന നാഗരാജൻ (53 റൺസ്), ഡി. ഹേമലത (42 റൺസ്) എന്നിവരുടെ പോരാട്ടമാണ് സൗത്ത് സോണിനെ തകർച്ചയിൽനിന്നും കരകയറ്റിയത്.
ഈസ്റ്റ് സോണ്‍- സെൻട്രൽ സോണ്‍ പോരാട്ടത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ സെൻട്രൽ സോണിനെ 155 റണ്‍സിന് ഈസ്റ്റ് സോണ്‍ പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന് 49 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.