ഹരാരെ: അടുത്ത വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പിനു മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് യോഗ്യത നേടി. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 198 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ മഴ തടസമായതോടെ സ്കോട്ലന്ഡിന് 14.4 ഓവര്‍ ബാക്കിയരിക്കേ അഞ്ചിന് 125 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് നിര്‍ത്തേണ്ടിവന്നു.