മൊഗാദിഷു: ഫുട്ബോൾ മത്സരം കണ്ടതിന്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ള സൊമാലിയയിൽ വനിതകൾ ഫുട്ബോൾ കളിക്കുന്നു. പക്ഷേ, അത് ഫുട്ബോൾ ജേഴ്സിയണിഞ്ഞാണെന്നു കരുതരുത്.
മറിച്ച് ട്രാക്സ്യൂട്ടണിഞ്ഞാണ് മൈതാനത്തിറങ്ങിയത്. തലയിൽ ഹിജബുമുണ്ടായിരുന്നു. കാണാൻ ചുറ്റുംകൂടിയവരുടെ മുഖത്ത് അദ്ഭുതവും ഭയവും നിഴലിച്ചിരുന്നു. കാരണം മറ്റൊന്നല്ല ഇവിടത്തെ തീവ്രവാദസംഘടനയായ ഹിസ്ബുള്‍ ഇസ്ലാം ഫുട്ബോൾ മത്സരങ്ങൾ ടിവിയില്‍ കാണുന്നതുപോലും വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കണ്ടതിന് രണ്ട് സൊമാലിയക്കാരെ തീവ്രവാദികള്‍ വധിച്ചിരുന്നു. വിലക്ക് ലംഘിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ക്വയ്ദയുടെ പ്രാദേശിക സംഘടനയായാണ് ഹിസ്ബുള്‍ ഇസ്ലാം അറിയപ്പെടുന്നത്.
കായിക മത്സരങ്ങള്‍ കാണുന്നതിന് പുറമെ പാട്ട് കേള്‍ക്കുന്നതിനും നൃത്തം ചെയ്യുന്നതിനുമെല്ലാം സംഘടന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫുട്ബോൾ കളിക്കാൻ വനിതകൾ രംഗത്തെത്തിയിരിക്കുന്നത്. ടി ഷർട്ടും പാന്റും ധരിച്ചാണ് താരങ്ങൾ കളിക്കാനിറങ്ങിയത്. “ ഞങ്ങൾക്കറിയാം രാജ്യത്ത് ഫുട്ബോൾ കളി കാണരുതെന്നു പറയുന്നവരുണ്ട്. അപ്പോൾ ഞങ്ങൾ വനിതകൾ കളിക്കാനിറങ്ങുന്നു. ലോകം മാറുകയാണ്. ഇത്തരം വസ്ത്രങ്ങളിണിഞ്ഞു കളിക്കുകയെന്നു പറയുന്നതും വലിയ പ്രയാസമാണ്. ’’ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഒരു താരം പറഞ്ഞു.
മൊഗാദിഷുവിലാണ് സോമാലിയയിലെ ആദ്യ വനിത ഫുട്ബോൾ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ഗോൾഡൻ ഗേൾസ് സെന്ററിൽ 60 വനിതകളാണ് അംഗങ്ങളായിരിക്കുന്നത്.