ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ വാങ്ങാമെന്ന് അമേരിക്കൻ പ്രഫഷണൽ ബോക്സിംഗ് സൂപ്പർ സ്റ്റാർ ഫ്ളോയ്ഡ് മെയ്വെതർ. ന്യൂകാസിലിനെ വാങ്ങാൻ മെയ്വെതർ ഒരേയൊരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ. തന്റെ സുഹൃത്തും ലോക ഫുട്ബോളറുമായ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിൽ ചേരണം. സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡിനൊപ്പമാണ് റൊണാൾഡോ ഇപ്പോൾ.
കഴിഞ്ഞ ഒക്ടോബറിൽ ന്യൂകാസിലിനെ വിൽക്കാൻ ക്ലബ് മുതലാളിയും സ്പോർട്സ് ഡയറക്ടറുമായ മൈക്ക് ആഷ്ലി ശ്രമിച്ചിരുന്നു. എന്നാൽ, ശ്രമം പരാജയപ്പെട്ടു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13-ാം സ്ഥാനത്താണ് ന്യൂകാസിൽ.
കഴിഞ്ഞ ഒക്ടോബറിൽ ന്യൂകാസിലിനെ വിൽക്കാൻ ക്ലബ് മുതലാളിയും സ്പോർട്സ് ഡയറക്ടറുമായ മൈക്ക് ആഷ്ലി ശ്രമിച്ചിരുന്നു. എന്നാൽ, ശ്രമം പരാജയപ്പെട്ടു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13-ാം സ്ഥാനത്താണ് ന്യൂകാസിൽ.