ഭീമാവരം (ആന്ധ്രപ്രദേശ്): ഫെഡറേഷൻ കപ്പ് വോളിബോളിൽ റെയിൽവേസിനെ കീഴടക്കി കേരളം പുരുഷ വിഭാഗം കിരീടം ചൂടി. ദേശീയ സീനിയർ വോളിയിലും റെയിൽവേസിനെ കീഴടക്കി കേരള പുരുഷന്മാർ ചാന്പ്യന്മാരായിരുന്നു. കഴിഞ്ഞ വർഷം ഫൈനലിൽ പരാജയപ്പെട്ടതിന്റെ കണക്കുതീർക്കൽകൂടിയായി കേരളത്തിന്റെ ഈ ജയം. ഏഴു വർഷത്തിനുശേഷമാണ് കേരളം ഫെഡറേഷൻ കപ്പ് ജേതാക്കളാകുന്നത്.
25-18, 16-25, 25-23, 25-17നായിരുന്നു കേരളം ഫൈനലിൽ റെയിൽവേസിനെ കീഴടക്കിയത്. രണ്ടാം സെറ്റ് 16-25നു നഷ്ടപ്പെട്ടെങ്കിലും കേരളം മൂന്നാം സെറ്റ് സ്വന്തമാക്കി. 23 പോയിന്റ് വരെ നേടി റെയിൽവേസ് വെല്ലുവിളി ഉയർത്തിയെങ്കിലും മൂന്നാം സെറ്റ് വിടാൻ കേരളം തയാറായില്ല. നിർണായകമായ നാലാം സെറ്റിൽ റെയിൽവേസിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.