കൊച്ചി: കേരളത്തിൽനിന്നു പുതിയ പ്രതിഭകളെ വാർത്തെടുക്കാനായി എറണാകുളത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസ് മേയ് മാസം യാഥാർഥ്യമാകും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിൽ ആധുനിക പരിശീലന സൗകര്യങ്ങളോടെയാണു സെന്റർ തുടങ്ങുന്നത്. നാലു വർഷമായി സെന്റർ ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അക്കാഡമി രൂപീകരിച്ചു മികച്ച പരിശീലനമൊരുക്കുന്ന സംവിധാനമാണു കെസിഎ ആരംഭിക്കുന്നത്. ടിനു യോഹന്നാൻ സെന്ററിന്റെ ചുമതല വഹിക്കും.
സെന്ററിന്റെ നേതൃത്വം വഹിക്കുക ഓസ്ട്രേലിയൻ പരിശീലകനായ ഡേവ് വാട്മോറായിരിക്കും. ഇതു സംബന്ധിച്ച് അദ്ദേഹവുമായി ധാരണയിലെത്തിയിട്ടുണ്ടെന്നു ടിനു യോഹന്നാൻ പറഞ്ഞു.
സെന്ററിന്റെ നേതൃത്വം വഹിക്കുക ഓസ്ട്രേലിയൻ പരിശീലകനായ ഡേവ് വാട്മോറായിരിക്കും. ഇതു സംബന്ധിച്ച് അദ്ദേഹവുമായി ധാരണയിലെത്തിയിട്ടുണ്ടെന്നു ടിനു യോഹന്നാൻ പറഞ്ഞു.