മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫുട്ബോൾ സെമിയിൽ. ക്വാർട്ടറിൽ 2-0ന് ബ്രിംഗ്ടണ് ആൻഡ് ഹോവ് അൽബിയോണിനെയാണ് ചുവന്ന ചെകുത്താന്മാർ കീഴടക്കിയത്. റൊമേലു ലുക്കാക്കും (37-ാം മിനിറ്റ്), നമാൻജ മാറ്റിക് (83-ാം മിനിറ്റ്) എന്നിവരുടെ തകർപ്പൻ ഹെഡറുകളാണ് യുണൈറ്റഡിന്റെ ജയമൊരുക്കിയത്.