തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരമാണ് ബിസിസിഐ കേരളത്തിന് അനുവദിച്ചത്. മത്സരം എവിടെ നടത്തണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയവും കാര്യവട്ടവുമാണ് കേരളത്തിലെ രാജ്യാന്തര ക്രിക്കറ്റ് മത്സര വേദികൾ.
കൊച്ചിയിൽ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ജിസിഡിഎ ചെയർമാനുമായി ചർച്ച നടത്തും. കാര്യവട്ടത്ത് ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി-20 മത്സരം നടന്നതിനാൽ കൊച്ചിയിൽ മത്സരം നടത്തണമെന്നു കെസിഎയ്ക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ ജിസിഡിഎ ചെയർമാനുമായുള്ള ചർച്ചയും തുടർന്ന് 24 നു നടക്കുന്ന കെസിഎ യോഗത്തിനും ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.