ബോഗട്ട (കൊളംബിയ): 2019 അണ്ടർ 20 ലോകകപ്പിന് ആതിഥേയത്തമരുളാനുള്ള ഇന്ത്യയുടെ ശ്രമം ഫലം കണ്ടില്ല. പോളണ്ടിനാണ് അണ്ടർ 20 ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത്. 2017 അണ്ടർ 17 ലോകകപ്പിന്റെ വിജയത്തിനുശേഷമാണ് ഇന്ത്യ 2019 അണ്ടർ 20 ലോകകപ്പിനുശ്രമിച്ചത്. ബൊഗോട്ടയിൽ ഇന്നലെ നടന്ന ഫിഫ കൗണ്‍സിലിലാണ് വേദി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. വേദിക്കായി ഇന്ത്യയും പോളണ്ടും മാത്രമാണ് അവകാശവാദമുന്നയിച്ചത്.