നാഗ്പുർ: ഇറാനി ട്രോഫിയിൽ വിദർഭയ്ക്കു വൻ സ്കോർ. മൂന്നാം ദിവസം കളി നിർത്തുന്പോൾ വിദർഭ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റിന് 702 റണ്‍സ് എന്ന നിലയിലാണ്. തലേന്നത്തെ സ്കോറായ 285 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച വസീം ജാഫർ ഇറാനി ട്രോഫിയിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഒരു റണ്‍സ് കൂടിചേർത്തപ്പോൾ ഇന്ത്യൻ മുൻ താരം പുറത്തായി.
431 പന്തിൽ 34 ഫോറും ഒരു ഫോറും സഹിതമാണ് ജാഫർ 286 റണ്‍സിലെത്തിയത്. 40 വയസിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 250 മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ്.
431 പന്തിൽ 34 ഫോറും ഒരു ഫോറും സഹിതമാണ് ജാഫർ 286 റണ്‍സിലെത്തിയത്. 40 വയസിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 250 മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ്.